കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;ഭീകരനെ വധിച്ചു

കശ്മീര്‍: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്തര്‍ ഭീകരനെ വധിച്ചു. പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ബാരാമുള്ള ജില്ലയിലെ ഹരിട്ടര്‍ ടാര്‍സൂ പ്രദേശത്ത് നിന്നുമാണ് ഭീകരനെ വധിച്ചത്. ഏറ്റമുട്ടലിനെ തുടര്‍ന്ന് ഭീകരരുടെ കൂടുതല്‍ ക്യാന്പിനെക്കുറിച്ച്‌ സൈന്യത്തിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാനത്തും അതിര്‍ത്തിയിലും ഭീകരക്യാന്പുകള്‍ സജീവമാണെന്ന് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടത്.

Comments are closed, but trackbacks and pingbacks are open.