പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന്, പൊതുബജറ്റ് ഫെബ്രുവരി 1ന്

ന്യൂഡല്‍ഹി: ഈ മാസം 31 ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിനും ആരംഭിക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഫ് സിംഗിന്‍റെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ മൂന്നാമത് പൊതു ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക. ഇത്തവണ റെയില്‍ ബജറ്റും പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായമാണ് ഇതോടെ ചരിത്രമാകുന്നത്.

Comments are closed, but trackbacks and pingbacks are open.