സന്തോഷ്‌ട്രോഫി; സന്നാഹമത്സരത്തില്‍ കേരളത്തിന്‌ വിജയം

കോഴിക്കോട്‌: സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരങ്ങള്‍ക്ക്‌ മുന്നോടിയായി സംഘടിപ്പിച്ച സന്നാഹമത്സരത്തില്‍ ആതിഥേയരായ കേരളത്തിന്‌ വിജയം. ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ എട്ട്‌ഗോളിന്‌ കണ്ണൂര്‍ ആര്‍മി ഇലവനെയാണ്‌ കേരളാ ടീം കീഴടക്കിയത്‌. വ്യാഴാഴ്‌ച ഉച്ചക്ക്‌ 2.30ന്‌ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരളത്തെ നേരിടുന്ന പുതുച്ചേരിടീം ഇന്ന്‌ കോഴിക്കോട്ടെത്തും. വൈകീട്ട്‌ 4.30ന്‌ റെയില്‍ മാര്‍ഗം കോഴിക്കോട്ട്‌ റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന സംഘത്തെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ സ്വീകരിക്കും. കര്‍ണ്ണാടക ടീം രാവിലെയോടെ റോഡ്‌ മാര്‍ഗം കോഴിക്കോട്ടെത്തും.

Comments are closed, but trackbacks and pingbacks are open.