ഹണിബീ 2ല്‍ ആര്യ രോഹിത്

ലാല്‍ ജൂണിയര്‍ സംവിധാനം ചെയ്യുന്ന ഹണിബീ 2ല്‍ അര്‍ച്ചന കവിക്ക് പകരം ആര്യ രോഹിത്. ബാലു വര്‍ഗീസ് അവതരിപ്പിച്ച അംബ്രു പെരേര എന്ന കഥാപാത്രത്തിന്‍റെ സഹോദരി സാറ പെരേര എന്ന കഥാപാത്രത്തെയാണ് ഹണിബീയില്‍ അര്‍ച്ചന കവി അവതരിപ്പിച്ചത്. വിവാഹശേഷം മുംബൈയിലാണ് അര്‍ച്ചന കവിയിപ്പോള്‍. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് ആര്യ. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ആര്യ അഭിനയിക്കുന്നുണ്ട്.

Comments are closed, but trackbacks and pingbacks are open.