ബിസിസിഐ സ്ഥാനത്തേക്ക് ഇല്ല; സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: തനിക്ക് ബിസിസിഐയുടെ പുതിയ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ബിസിസിഐ സ്ഥാനത്തേക്ക് തന്‍റെ പേര് ആവശ്യമില്ലാതെ വഴിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഒരു വര്‍ഷം മാത്രമാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷനായി പൂര്‍ത്തികരിച്ചിട്ടുള്ളതെന്നും ഇനിയും രണ്ട് വര്‍ഷം അധ്യക്ഷനായി അധ്യക്ഷനായി തുടരേണ്ടതുണ്ടെന്നും ഗാംഗുലി സൂചിപ്പിച്ചു. ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അനുരാഗ് ഠാക്കൂറിനെ മാറ്റിയതിന് പിന്നാലെയാണ് ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വന്നത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതികരണവുമായി ഗാംഗുലി രംഗത്തെത്തിയത്. താന്‍ ബിസിസിഐ സ്ഥാനത്തേക്ക് ഇല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.