ആദായകരം പന്നി വളര്‍ത്തല്‍

കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളത്. ആഗോളതലത്തില്‍ ഇറച്ചിയുത്പാദനത്തില്‍ പന്നിയിറച്ചിയാണ് മുന്നില്‍. മാംസലഭ്യതയ്ക്കുവേണ്ടിയാണ് പന്നികളെ പ്രധാനമായും വളര്‍ത്തുന്നത്.ആഹാര സാധനങ്ങളെ വളരെ വേഗം മാംസമാക്കിമാറ്റാനുള്ള കഴിവ്,കുറഞ്ഞ കാലംകൊണ്ട് പ്രായപൂര്‍ത്തിയെത്തല്‍,കുറഞ്ഞ ഗര്‍ഭ കാലം,കൂടുതല്‍ കുഞ്ഞുങ്ങള്‍,ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവയാണ് ഇതിന്‍റെ നേട്ടം. കാര്‍ഷിക വ്യാവസായിക ഉപോത്പന്നങ്ങള്‍,അടുക്കളയിലെ അവശിഷ്ടങ്ങള്‍, കശാപ്പുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ തീറ്റയായി നല്‍കി പന്നികളെ വളര്‍ത്താം.

കനത്ത വെയില്‍ മഴ,മഞ്ഞ് എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയിലായിരിക്കണം പന്നിക്കൂടുകള്‍ പണിയേണ്ടത്. പന്നിയ്ക്ക് മണ്ണുമാന്തുന്ന സ്വഭാവമുള്ളതിനാല്‍ ഭിത്തി, തറ എന്നിവയ്ക്ക് നല്ല ഉറപ്പുണ്ടായിരിക്കണം.തറ കോണ്‍ക്രീറ്റ് ചെയ്തും. ഭിത്തി ഇഷ്ടിക കൊണ്ട് കെട്ടി സിമിന്റ് തേക്കണം. കൂടിന്‍റെ വാതിലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇരുമ്പ് കമ്പികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടിന്‍റെ ഉള്ളില്‍ കടക്കാതെ തന്നെ തീറ്റയും വെള്ളവും കൊടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കുന്നതാണ് നല്ലത്. കൂടിന് സമീപത്ത് തണല്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പന്നികള്‍ക്ക് ഇറങ്ങിക്കിടക്കാനായി വെള്ളം നിറച്ച കുഴികള്‍,പന്നികളുടെ പുറത്ത് വെള്ളം തളിക്കാനുള്ള സൗകര്യം എന്നി കൂടിനുള്ളല്‍ ക്രമീകരിക്കണം.പുറത്ത് നിന്നും നിരീക്ഷിക്കുമ്പോള്‍ എല്ലാ പന്നികളെയും ഒറ്റനോട്ടത്തില്‍ കാണത്തക്ക രീതിയില്‍ വേണം കൂട് നിര്‍മ്മിക്കുവാന്‍. ഇത് വഴി ജോലി ഭാരം കുറയ്ക്കാം. കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ദിവസവും കൂട് കഴുകി വൃത്തിയാക്കണം. അതുപോലെ പന്നികള്‍ തീറ്റ കഴിക്കുന്ന സമയത്ത് നിരീക്ഷിക്കണം. പന്നികള്‍ തീറ്റ കഴിക്കാതിരിക്കുകയൊ ക്ഷിണം കാണിക്കുകയൊ ചെയ്താല്‍ കൂട്ടില്‍ നിന്നും മാറ്റി വിദഗ്ദ്ധ ചികിത്സ നല്‍കണം. പന്നികളുടെ തൂക്കം ക്രമമായ ഇടവേളകളില്‍ നിര്‍ണ്ണയിക്കുന്നത് നല്ലതാണ്. വളര്‍ച്ച അറിയുന്നതിനാണ് ഇത്തരത്തില്‍ തൂക്കം എടുക്കുന്നത്.

തീറ്റ
ആമാശയത്തിന് ഒരറ മാത്രമുള്ള ജീവിയായതിനാല്‍ പന്നിക്ക് നാര് അധികം കലര്‍ന്ന ഭക്ഷണം ദഹിപ്പിക്കാന്‍ കഴിവു കുറവാണ്. പ്രായപൂര്‍ത്തിയെത്തിയ പന്നികള്‍ക്ക് പന്നിക്കുഞ്ഞുങ്ങളെക്കാള്‍ നാരടങ്ങിയ ഭക്ഷണം ഉപയോഗപ്പെടുത്താന്‍ കഴിവുണ്ട്. പന്നിത്തീറ്റയിലുള്‍പ്പെടുത്തുന്ന പ്രോട്ടീന്‍റെ ഒരു ഭാഗം ജന്തുജന്യ പ്രോട്ടീനായിരിക്കണം. അതായത് ഉണക്കമീന്‍ പൊടി,എല്ലു പൊടി മുതലായവ തീറ്റയായി നല്‍കണം.പന്നികള്‍ക്ക് കൃത്യസമയത്ത് തന്നെ തീറ്റ നല്‍കണം. മുന്‍പ് നല്‍കിയ തീറ്റയുടെ അവശിഷ്ടങ്ങള്‍ പാത്രത്തില്‍ നിന്ന് നീക്കിയതിന് ശേഷമേ പുതിയ തീറ്റ നല്‍കാവു.

Comments are closed, but trackbacks and pingbacks are open.