ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറും അടക്കം നാലു പേര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കൊച്ചി: ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറും അടക്കം നാലു പേര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപ് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡി.എ യാദവ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ 60,000 രൂപയും പിടിച്ചെടുത്തു. സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റു ചെയ്തത്. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം കൂലിയില്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റി തട്ടിപ്പ് നടത്താന്‍ ഇവര്‍ ഒത്താശ ചെയ്തു നല്‍കിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ ഒരുക്കിയ കുരുക്കില്‍ വീണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. പണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ശല്യപ്പെടുത്തുന്ന വിവരം സി.ബി.ഐയ്ക്ക് ലഭിച്ചിരുന്നു.

Comments are closed, but trackbacks and pingbacks are open.