മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം ധോണി ഏദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ നായകനായി തുടരുകയായിരുന്നു. പുതിയ ക്യാപ്റ്റനു കീഴില്‍ ടീമില്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി രേഖപ്പെടുത്തുന്നതായി ബി.സി.സി. ഐ. ചീഫ് എക്സിക്യുട്ടീവ് രാഹുല്‍ ജോഹ്‌രി പറഞ്ഞു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ പുതിയ ഉയരങ്ങളിലെത്തിയെന്നും ധോണിയുടെ നേട്ടങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തും ഒാര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.