റെക്കോര്‍ഡ് വില്പനയിൽ റിനോ

 ഫ്രണ്ട് കാർ നിർമാതാവായ റിനോ ഇക്കുറി വില്പനയിൽ 9.2ശതമാനം വർധനവ് വരുത്തി മുൻപന്തിയിലെത്തിയിരിക്കുന്നു. 2015 സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരമുള്ള വില്പനയേക്കാൾ കൂടുതൽ കൈവരിക്കാൻ 2016-ൽ റിനോയ്ക്ക് സാധിച്ചു. ചെറുകാർ സെഗ്മെന്റിൽ പുറത്തിറക്കിയ ക്വിഡാണ് റിനോയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. 2015 ഡിസംബർ മാസം ക്വിഡിന്‍റെ 10,292യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം ഡിസംബറിൽ 11,244യൂണിറ്റുകൾ വിറ്റഴിക്കാൻ റിനോയ്ക്ക് സാധിച്ചു.

അതുപോലെ 2015-ലെ വില്പനയുമായി തട്ടിച്ചുനോക്കുമ്പോൾ 53,847യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം മൊത്തമായി 1,32,235യൂണിറ്റുകളാണ് റിനോ വിറ്റഴിച്ചിരിക്കുന്നത്. അതുവഴി വില്പനയിൽ 146ശതമാനം വർധനവ് കൈവരിച്ചിരിക്കുകയാണ് റിനോ. ചെറുകാർ സെഗ്മെന്റിൽ ക്വിഡ് അവതരിച്ചതോടെ മികച്ച വില്പനകാഴ്ചവെക്കാൻ റിനോയ്ക്ക് സാധിച്ചെന്നു വേണം പറയാൻ. 799സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിൻ, 1ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ എന്നിവയാണ് ഈ ചെറുകാർ ക്വിഡിന്‍റെ കരുത്ത്. അടുത്തിടെ ക്വിഡിന്‍റെ എഎംടി പതിപ്പും വിപണിയിലെത്തുകയുണ്ടായി. 53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്നതാണ് 799സിസി എൻജിൻ. ഇതിലെ കരുത്തുറ്റ 1 ലിറ്റർ എൻജിനാകട്ടെ 67ബിഎച്ച്പിയും 91എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ ക്വിഡിന് മികച്ച വില്പനകാഴ്ച വെക്കാൻ സാധിച്ചതിനാൽ 2016 സാമ്പത്തിക വർഷത്തിൽ 4.5ശതമാനം വിപണിവിഹിതം നേടാണ സാധിച്ചു. ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് ക്വിഡ് എന്ന ചെറുകാറിലൂടെ മാത്രമാണെന്ന് കമ്പനി സിഇഒ സുമിത്ത് ഷേണായി പറഞ്ഞു.2017-ലും ഇതേ രീതിയിലുള്ള വില്പന കാഴ്ചവെച്ച് മുന്നോട്ട് പോകാമെന്നുള്ള പ്രതീക്ഷയാണ് കമ്പനിക്കുള്ളെതന്നും സുമിത്ത് ഷേണായി കൂട്ടിച്ചേർത്തു.

Comments are closed, but trackbacks and pingbacks are open.