ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു;വിരാട് കോഹ്ലി ക്യാപ്റ്റന്‍

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇതിനു മുമ്പ് 17 ഏകദിനങ്ങളിൽ കോഹ്ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. നിലവിൽ ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്ലി. നായക സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ധോണി ടീമിൽ തുടരും. യുവരാജ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന, ട്വന്റി-20 ടീമുകളിലും യുവരാജ് ഇടം നേടി. ഋഷിഭ് പന്ത് ട്വന്റി-20 ടീമിലും ഇടം നേടി. സന്നാഹ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു വി. സാസംണിനെയും തിരഞ്ഞെടുത്തിട്ടണ്ട്.

Comments are closed, but trackbacks and pingbacks are open.