കോമഡി എന്റർടെയ്നറില്‍ സാധാരണക്കാരന്‍റെ വേഷത്തില്‍ മമ്മൂട്ടി

മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ഒരു കോമഡി എന്റർടെയ്നറുമായി സംവിധായകൻ സേതു. ചിത്രത്തിൽ ഒരു സാധാരണക്കാരന്‍റെ വേഷമാണ് മെഗാസ്റ്റാറിന്. മാസ് ലുക്കിൽ നിന്നും വീണ്ടും സാധാരണ വേഷത്തിലേക്ക് താരം തിരിയുന്നു എന്ന പ്രത്യേകതയുമായാണ് ചിത്രം വരുന്നത്. യുവനായകനായ ഉണ്ണിമുകുന്ദൻ ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിക്കുന്നുണ്ട്. ആദ്യമായാണ് ഉണ്ണി കാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കുട്ടനാടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിനലെ നായികയെയും മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

Comments are closed, but trackbacks and pingbacks are open.