അമേരിക്കന്‍ വിമാനത്താവളത്തിൽ വെടിവയ്പ്പ് അഞ്ച് പേർ മരിച്ചു

ഫ്ളോറിഡ : അമേരിക്കയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെടിവയ്പുണ്ടായത്. അക്രമിയെ പൊലീസ് കീഴടക്കി. സ്റ്റാർ വാർസ് ടി ഷർട്ട് അണിഞ്ഞെത്തിയ അക്രമി യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്ന സ്ഥലത്ത് കടന്നുകയറി വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ യാത്രക്കാർ തലങ്ങും വിലങ്ങും പാഞ്ഞു. ഉടൻ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും പൊലീസും പാഞ്ഞെത്തി അക്രമിയെ കീഴ്പ്പെടുത്തി. അക്രമിയെ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Comments are closed, but trackbacks and pingbacks are open.