കേന്ദ്ര സർക്കാരിന്‍റെ ചരിത്രപരമായ തീരുമാനങ്ങളാണ് മിന്നാലാക്രമണവും നോട്ട് അസാധുവാക്കലും; അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ ചരിത്രപരമായ തീരുമാനങ്ങളാണ്, ഇന്ത്യ നടത്തിയ മിന്നാലാക്രമണവും നോട്ട് അസാധുവാക്കൽ നടപടിയുമെന്ന് ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്‍റെ ഗുണം പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കാൻ പോകുന്നതേയുള്ളു. മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് യോഗം പൂർണ പിന്തുണ നൽകി. ഇതിനെതിരായ പ്രതിപക്ഷ പ്രചാരണത്തെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനിച്ചു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി. ജെ. പി വൻ വിജയം നേടി അധികാരത്തിൽ വരും. ഈ രണ്ട് കാര്യങ്ങളും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണ വിഷയമാക്കണമെന്നും ഷാ നിർദ്ദേശിച്ചു.

Comments are closed, but trackbacks and pingbacks are open.