ദുല്‍ഖറിനു പരകം നിവിന്‍ പോളി

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചന പ്രകാരം നിവിന്‍ പോളിയെ നായകനാക്കിയാണ് മാര്‍ട്ടിന്‍ അടുത്ത ചിത്രമൊരുക്കുന്നത്. ബെസ്റ്റ് ആക്റ്റര്‍ എന്ന ആദ്യ ചിത്രത്തിനു ശേഷം എബിസിഡി, ചാര്‍ലി എന്നീ രണ്ടു ചിത്രങ്ങളിലും ദുല്‍ഖറിനെയാണ് മാര്‍ട്ടിന്‍ നായകനാക്കിയത്. രണ്ടു ചിത്രങ്ങളും മികച്ച വിജയമായിരുന്നു. ചാര്‍ലി നിരവധി പുരസ്കാരങ്ങളും നേടി. ഒരു യൂത്ത് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. ഇപ്പോള്‍ നിവിന്‍ പോളിയെ മാര്‍ട്ടിന്‍ പ്രക്കാട്ട് നായകനാക്കുമ്ബോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

Comments are closed, but trackbacks and pingbacks are open.