മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവനും പത്താന്‍കോട്ട് ഭികാരാക്രമണത്തിന്‍റെ മുഖ്യാസൂത്രകനുമായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ നീക്കവുമായി ഇന്ത്യ. ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗണ്‍സിലിലെ പ്രധാന അംഗങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തി വരികയാണ്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് നേരത്തെ തന്നെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗണ്‍സിലിന്‍റെ കരിം പട്ടികയില്‍പെട്ടിരുന്നു. എന്നാല്‍ സംഘടനയുടെ തലവനായ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ചൈന തള്ളുകയായിരുന്നു. ഇതോടെയാണ് പുതിയ നീക്കവുമായി ഇന്ത്യ എത്തുന്നത്. ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. പുതിയ നീക്കത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതിനായുള്ള നീക്കത്തിന് രക്ഷാസമിതിയിലെ ഏതെങ്കിലും അംഗമോ നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടതുണ്ട്.

Comments are closed, but trackbacks and pingbacks are open.