മുപ്പത് മെഡലുമായി ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം

പൂനെ : ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്.  800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അബിത മേരി മാനുവലിന്‍റെയും 1500, 3000 മീറ്ററില്‍ സ്വര്‍ണം നേടിയ സി. ബബിതയുടെയുമാണ് കേരളത്തിന് കരുത്തയത്. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലാണ് മീറ്റിന്‍റെ അവസാന ദിവസം കേരളത്തിന് ആദ്യമെഡല്‍സമ്മാനിച്ചത്‌. 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ അബിത മേരി മാനുവല്‍ സ്വര്‍ണം നേടി. രണ്ടു മിനിറ്റ് 8.53 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ അബിത റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സുഗത കുമാറിലൂടെ കേരളം വെങ്കലം നേടി.  പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്‍റെ ആധിപത്യം തന്നെയാണ് കണ്ടത്. അനില വേണു സ്വര്‍ണം നേടിയപ്പോള്‍ അര്‍ഷിത കേരളത്തിന് വെള്ളി സമ്മാനിച്ചു. ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ കെ. മുഹമ്മദ് അനസിന് വെങ്കലവും ലഭിച്ചു. തുടര്‍ന്ന് നടന്ന പെണ്‍കുട്ടികളുടെ 4×100 മീറ്റരില്‍ കേരളം വെള്ളി നേടി. മീറ്റിലെ അവസാന ഇനമായ ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയില്‍ തമിഴ്നാടിന്‍റെ വെല്ലുവിളി മറികടന്ന് കേരളം പതിനൊന്നാം സ്വര്‍ണത്തോടെ കിരീടം നേടുകയായിരുന്നു.

Comments are closed, but trackbacks and pingbacks are open.