ഇറാഖില്‍ ചാവേറാക്രമണത്തില്‍ 13 മരണം

ബാഗ്ദാദ് : ഇറാഖില്‍ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച കാറുമായെത്തിയ ചാവേര്‍ ബാഗ്ദാദിലെ പ്രധാന പച്ചക്കറിവിപണന മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാര്‍ക്കറ്റിന്‍റെ ഗേറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകണ്ട് പട്ടാളക്കാരന്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ജാമില മാര്‍ക്കറ്റിലാണ് സ്ഫോടനം. ഷിയാഭൂരിപക്ഷ പ്രദേശമാണ്. ആക്രമണംനടന്ന് മണിക്കൂറുകള്‍ക്കുശേഷം സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ഈമാസം രണ്ടിന് സദര്‍ സിറ്റിയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed, but trackbacks and pingbacks are open.