ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പമ്പുകളില്‍ അധിക തുക നല്‍കേണ്ടതില്ല; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉഭഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാകില്ലെന്ന് പെട്രോളിയം സഹമന്ത്രി അറിയിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുമെന്ന് പമ്പ് ഉടമകള്‍ ഭീക്ഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നത്. അതിനിടെ കാര്‍ഡ് സ്വീകരിക്കുന്നത് നീര്‍ത്തിവെയ്ക്കാനുള്ള തീരുമാനം പെട്രോള്‍ പന്പ് ഉടമകള്‍ നീട്ടിവെച്ചു. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 1 ശതമാനം ട്രാന്‍സാക്ഷന്‍ ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും ബാങ്ക് ഉടമകള്‍ തല്കാലം പിന്മാറിയതിനെ തുടര്‍ന്നാണിത്. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് പന്പ് ഉടമകള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.