പെട്രോൾ പമ്പുകളിൽ കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പിൻവലിച്ചു

മുംബൈ : തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ കാർഡുകൾ സ്വീകരിക്കില്ലെന്ന പമ്പുകളുടെ തീരുമാനം ഇന്ത്യൻ പെട്രോളിയം ഡീലേർസ് കൺസോർഷ്യം പിൻവലിച്ചു. സർവീസ് ചാർജുകൾ ഈടാക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തെ തുടർന്നാണ് പെട്രോൾ പമ്പുകളിൽ കാർഡുകളിൽ സ്വീകരിക്കുമെന്ന് ഇന്ത്യൻ പെട്രോളിയം ഡീലേർസ് കൺസോർഷ്യം അറിയിച്ചത്. ജനവരി 13 വരെ കാർഡുകൾ പമ്പുകളിൽ സ്വീകരിക്കും. നേരത്തെ, ബാങ്കുകളിൽ സർവീസ് ചാർജുകൾ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ രാജ്യത്തുള്ള പമ്പുകൾ കാർഡുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പ് ഡീലർമാർ അറിയിച്ചിരുന്നു. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നായിരുന്നു തീരുമാനം.

Comments are closed, but trackbacks and pingbacks are open.