ബാഹുബലി കണ്‍ക്ലൂഷന്‍റെ ഷൂട്ടിംഗ് അവസാനിച്ചു; പ്രഭാസിന് നന്ദി പറഞ്ഞ് രാജമൗലി

ബാഹുബലി കണ്‍ക്ലൂഷന്‍റെ ഷൂട്ടിംഗ് അവസാനിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പ്രഭാസ് ബാഹുബലിയുടെ കുപ്പായത്തില്‍ നിന്നിറങ്ങുമ്ബോള്‍ താരത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ എസ്‌എസ് രാജമൗലി ട്വീറ്റ് ചെയ്തു.കരിയറിലെ മൂന്നര വര്‍ഷത്തോളം ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കുമായി നീക്കിവെച്ച ഡാര്‍ലിംഗിന് നന്ദി എന്നായിരുന്നു രാജമൗലിയുടെ വാക്കുകള്‍. ഈ സരംഭത്തില്‍ പ്രഭാസിനെ പോലെ തന്നെയാരും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് രാജമൗലി പറയുന്നത്. 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലെത്തിയ പ്രഭാസ് രണ്ടാം ചിത്രമായ വര്‍ഷത്തിലൂടെ താരമായി വളര്‍ന്നു. ബാഹുബലിക്കു മുമ്ബ് അഭയാര്‍ത്ഥി എന്ന ചിത്രത്തില്‍ രാജമൗലി പ്രഭാസിനെ നായകനാക്കിയിരുന്നു. ബാഹുബലിയാകാന്‍ ശരീരം ഒരുക്കുന്നതിന് പ്രഭാസ് ഏറെ ബുദ്ധിമുട്ടി. ശരീരഭാരം കൂട്ടാന്‍ 40 മുട്ടയുടെ വെള്ളയാണ് ദിവസവും കഴിച്ചത്. ആയോധനകലകളും അഭ്യസിച്ചു. ഈ മുന്നരവര്‍ഷത്തിനിടെ മറ്റൊരു ചിത്രത്തിലും വേഷമിടാന്‍ പ്രഭിസിനായില്ല.

Comments are closed, but trackbacks and pingbacks are open.