മമ്മൂട്ടിക്കൊപ്പം ഇനിയ

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തൻ പണത്തിൽ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയാണ് ഇനിയ. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം നിൽക്കുന്ന തമിഴ് പെൺകുട്ടിയുടെ വേഷമാണ് ഇനിയക്ക് ചിത്രത്തിൽ. കഴിഞ്ഞമാസം ചിത്രത്തിന്‍റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. തമിഴ്നാട്ടിലും ചിത്രീകരണം ഉണ്ടായിരുന്നു. പുത്തൻപണം കൂടാതെ തമിഴിൽ ചതുരൈ അടി 3500, മറ്റൊരു തമിഴ് – തെലുങ്കു പ്രോജക്ട് എന്നിവയിലും ഇനിയ അഭിനയിക്കുന്നുണ്ട്. അതേസമയം ഭരതിനൊപ്പമുള്ള പൊട്ടു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

Comments are closed, but trackbacks and pingbacks are open.