വിശാൽ നായകനാകുന്ന തുപ്പരിവാളനില്‍ ആൻഡ്രിയ ജെറമിയ

മിഷ്കിൻ സംവിധാനം ചെയ്യുന്ന വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് തുപ്പരിവാളൻ. ഈ ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് അക്ഷര ഹാസനെയാണ്. എന്നാൽ, തനിക്ക് ഷൂട്ടിംഗ് സമയത്ത് എത്താൻ കഴിയില്ലെന്ന് പറഞ്ഞ് അക്ഷര ചിത്രത്തിൽ നിന്ന് പിന്മാറി. ആൻഡ്രിയ ജെറമിയയെയാണ് പകരം നായികയായി തീരുമാനിച്ചിരിക്കുന്നത്. കമലഹാസൻ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അക്ഷര ഹാസൻ. വിനയ്, പ്രസന്ന, കെ. ഭാഗ്യരാജ് തുടങ്ങി വൻ താരനിരയുള്ള ചിത്രമാണ് തുപ്പരിവാളൻ. ഒരു പൊലീസ് അധികാരിയായാണ് ആൻഡ്രിയ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായിരുന്നു. അടുത്ത ഘട്ടം ജനുവരി അവസാനത്തോടെ ആരംഭിക്കും. അതിൽ ആൻഡ്രിയ ജോയിൻ ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു

Comments are closed, but trackbacks and pingbacks are open.