ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തി ഏഴാം പിറന്നാള്‍

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഇന്ന് എഴുപത്തി ഏഴാം പിറന്നാള്‍. പതിവുപോലെ ലളിതമായ പിറന്നാള്‍ ആഘോഷമാണ് ഇത്തവണയും ഗാനഗന്ധര്‍വന്. ഇരുപത്തി രണ്ടാം വയസില്‍ ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേക്ക്. പിന്നീട് മലയാളം കടന്ന് തമിഴിലേക്ക്. കന്നടയും, തെലുങ്കും, ഹിന്ദിയും കടന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ഗന്ധര്‍വ ശബ്ദം ഒഴുകി, ഇംഗ്ലീഷ്, അറബി, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍. യുനസ്കോ പുരസ്കാരം. വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ധേഹത്തെ തേടിയെത്തി.

Comments are closed, but trackbacks and pingbacks are open.