നാഗ ചൈതന്യയുടെ വില്ലനായി ഇര്‍ഷാദ് തെലുങ്കിലേക്ക്

മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് സജീവമായ ഇര്‍ഷാദ് തെലുങ്കിലേക്ക്. ഫേസ്ബുക്കിലൂടെ ഇര്‍ഷാദ് തന്നെയാണ് തെലുങ്ക് ചിത്രത്തിലേക്ക് കടക്കുന്ന സന്തോഷം അറിയിച്ചത്. നാഗ ചൈതന്യയുടെ വില്ലനായാണ് താരം തെലുങ്കിലെത്തുന്നത്. കല്യാണ്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ എംഎല്‍എ ആയ പ്രഭാകരന്‍ എന്ന കഥാപാത്രമാണ് ഇര്‍ഷാദിന്. നേരത്തേ മറ്റുഭാഷകളില്‍ അഭിനയിക്കുന്നതില്‍ കംഫര്‍ട്ട് അല്ലെന്ന് പറഞ്ഞ് വിമുഖത കാണിക്കുകയായിരുന്നു താരം ചെയ്തിരുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മികച്ച കഥാപാത്രം ലഭിക്കുകയായിരുന്നു.

Comments are closed, but trackbacks and pingbacks are open.