പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അപ്രന്റീസ് ക്ലാർക്കുമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ വിവിധ ഐ.ടി.ഐ കളിലേക്ക് അപ്രന്റീസ് ക്ലാർക്കുമാരുടെ ഒൻപത് ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ (നാലാം നില), കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 0471 2316680.

Comments are closed, but trackbacks and pingbacks are open.