പോള്‍ ആന്റണി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് രാജിക്കത്ത് നല്‍കി

തിരുവനന്തപുരം: വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച്‌ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് രാജിക്കത്ത് നല്‍കി. പോള്‍ ആന്റണിയുടെ കത്ത് ചീഫ് സെക്രട്ടറി വ്യവസായമന്ത്രിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്‍റെതാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. താന്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്.

Comments are closed, but trackbacks and pingbacks are open.