ഉത്തരകൊറിയുടെ ആണവഭീഷണിയെ പ്രതിരോധിക്കാന്‍ ആധുനിക റഡാരുമായി യുഎസ്

ഹവായി: ഉത്തരകൊറിയുടെ ആണവഭീഷണിയെ പ്രതിരോധിക്കാന്‍ ആധുനിക റഡാരുമായി യുഎസ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണപ്പറക്കല്‍ നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക റഡറുമായി യുഎസ് കപ്പല്‍ സജ്ജമായിരിക്കുന്നത്. നിരവധി ആണവായുധങ്ങളുടേയും ഭൂഖണ്ഡാന്തര മിസൈലുകളുടേയും ശേഖരമുള്ള രാജ്യമാണ് ഉത്തരകൊറിയ. ഇത് ഏതെങ്കിലും രാജ്യത്തിന് ഭീഷണിയാകുമൊ എന്നാണ് റഡാര്‍ പ്രധാനമായും നിരീക്ഷിക്കുക. അത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് തടയുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്‌കാര്‍ട്ടര്‍ അറിയിച്ചു. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തീരത്തുനിന്നും 3,218 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സമുദ്രത്തില്‍ തന്നെ സ്ഥാനമുറപ്പിച്ചാണ് റഡാര്‍ കപ്പല്‍ കൊറിയന്‍ മിസൈലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ കപ്പല്‍ അമേരിക്കന്‍ തീരമായ ഹവായിയില്‍ നിന്നും യാത്ര തിരിച്ചു. എസ്ബി- എക്‌സ് എന്ന പ്രത്യേക സമുദ്രോപരിതല എക്‌സ് ബാന്‍ഡ് റഡാറാണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.