ജോമോന്‍റെ സുവിശേഷങ്ങള്‍ 19 നും, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20 നും റിലീസ് ചെയ്യാന്‍ തീരുമാനം

പുതിയ മലയാള സിനിമകലള്‍ റിലീസിനൊരുങ്ങുന്നു. ദുല്‍ക്കര്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍ 19 നും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20 നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വിതരണക്കാരുടെ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും ഇരു സിനിമകളുടെയും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി. നിലവിലുള്ള തിയറ്റര്‍ വിഹിതം നല്‍കുന്ന തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. ലിബര്‍ട്ടി ബഷീറിന്‍റെ ഫെഡറേഷനു കീഴിലുള്ള മിക്ക തിയറ്ററുകളും ഇരു സിനിമകളും പ്രദര്‍ശിപ്പിക്കാമെന്ന് കരാര്‍ ഏറ്റിരുന്നതാണ്.

Comments are closed, but trackbacks and pingbacks are open.