പെട്രോൾ പമ്പുകളിലുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ തിരഞ്ഞടുപ്പ് ചട്ടങ്ങൾക്ക് എതിരണ്; തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പെട്രോൾ പമ്പുകളിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ തിരഞ്ഞടുപ്പ് ചട്ടങ്ങൾക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗോവയിലെ പെട്രോൾ പാമ്പുകളിൽ ഉയർത്തിയിരിക്കുന്ന പരസ്യപ്പലകകളും ഉത്തരാഖണ്ഡിലെ എണ്ണ കമ്പനികൾ നൽകുന്ന സർട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രങ്ങളുണ്ട്. ക്യാബിനറ്റ് സെക്രട്ടറി പി.കെ സിൻഹയ്ക്ക് കമ്മിഷൻ അയച്ച കത്തിൽ ഗോവയിലെ പെട്രോൾ പമ്പുകളിൽ ഉയർത്തിയിരിക്കുന്ന പരസ്യപ്പലകകളിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഉള്ളതിനെ കുറിച്ച് പരാതി ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഒരു ഹിന്ദി ദിനപത്രത്തിൽ ഉത്തരാഖണ്ഡിൽ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കാൻ തയ്യാറായ എൽ.പി.ജി ഉപഭോക്താക്കൾക്ക് മോദിയുടെ ചിത്രങ്ങളുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതായി വാർത്തവന്നതായും പരമാർശിക്കുന്നു. ഇത് അനുവദനീയമല്ലെന്ന് കമ്മിഷൻ സെക്രട്ടറിയോട് കത്തിൽ വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.