പ്രണയകഥയുമായി സായി പല്ലവി വീണ്ടും തെലുങ്കില്‍

സായി പല്ലവി അടുത്ത തെലുങ്കു ചിത്രത്തിന്‍റെ കരാറിൽ ഒപ്പിട്ടു. ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ സുന്ദീപ് കിഷനാണ് നായകൻ. സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്‍റെ സഹോദരി മഞ്ജുളയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്. സമ്മർ ഇൻ ബത്ലഹേം, ഷോ, രാജസ്ഥാൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ എല്ലാവർക്കും സുപരിചിതയായ മഞ്ജുള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലായിരിക്കും സുന്ദീപ് എത്തുക. ഗോവയും ലണ്ടനുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ജെമിനി കിരണാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

Comments are closed, but trackbacks and pingbacks are open.