എബിയുടെ ചിത്രീകരണം പൂര്‍ത്തിയായി

ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന’എബി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘എബി’യായി എത്തുന്നത് വിനീത് ശ്രീനിവാസന്‍. പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഗ്രാമീണരുടെ കഥയാണ് സിനിമ. ഈ കഥ, കേവലം ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം. ആര്‍ക്കെങ്കിലും അവരുടേതെന്ന് തോന്നുന്നത് യാദൃച്ഛികം മാത്രം’ശ്രീകാന്ത് മുരളി പറഞ്ഞു. സിനിമയെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന പല പ്രചാരണങ്ങളും ഓണ്‍ലൈനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടക്കുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.