ഭാവന ഇനി കന്നടയില്‍

നടി ഭാവന വീണ്ടും കന്നട സിനിമയിലേക്ക്. സംവിധായകൻ സുരിയുടെ തഗാരു എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ശിവരാജ് കുമാർ,​ ധനഞ്ജയ,​ വസിഷ്ത എം. സിംഹ,​ മാനവിത ഹാരിഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിൽ അഭിനയിക്കുന്നതായി ഭാവനയും സ്ഥിരീകരിച്ചു. ശിവരാജ്കുമാറിന് ഒപ്പമുള്ള ഭാവനയുടെ ആദ്യ ചിത്രമാണിത്. മുന്പും ശിവരാജ്കുമാറിനൊപ്പം അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടും മലയാളത്തിലെ തിരക്കുകൾ മൂലം അതിൽ നിന്നും പിന്മാറേണ്ടി വന്നുവെന്ന് ഭാവന പറയുന്നു. ആറു വർഷത്തിന് ശേഷം ഭാവന, താൻ നായികയായ ജാക്കി എന്ന ചിത്രത്തിന്‍റെ സംവിധായകന് ഒപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Comments are closed, but trackbacks and pingbacks are open.