മേജര്‍ രവിയുടെ ചിത്രത്തില്‍ നിന്ന് നിക്കി ഗല്‍റാണി പിന്‍വാങ്ങി

മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രമായ 1971 ബിയാണ്ട് ബോര്‍ഡേഴ്സില്‍ നിന്ന് നിക്കി ഗല്‍റാണി പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അല്ലു അര്‍ജുന്‍റെ ഇളയസഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷിന്‍റെ നായികയായ ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു നിക്കിക്കായി നീക്കിവച്ചിരുന്നത്. ഇതിന്‍റെ ചിത്രീകരണം ഈ മാസം പൊള്ളാച്ചിയില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് നിക്കിയുടെ അപ്രതീക്ഷിത പിന്‍മാറ്റമുണ്ടായിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറിയതും ഇതിനിടെ നേരത്തെ കരാര്‍ ഒപ്പിട്ട ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടിവരികയും ചെയ്തതാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് നിക്കിയുടെ വിശദീകരണം. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമെ ബോളിവുഡിലെയും ടോളിവുഡിലെയും നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. മേജര്‍ രവിയുടെ മേജര്‍ മഹാദേവന്‍ പരമ്ബരയിലെ നാലാമത്തെ ചിത്രമാണ് ബിയോണ്ട് ബോര്‍ഡേഴ്സ്.

Comments are closed, but trackbacks and pingbacks are open.