സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പ് വീണ്ടും

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും എ.ടി.എം തട്ടിപ്പ്. കൊല്ലം കടയ്ക്കല്‍ സ്വദേശികളും സുഹൃത്തുക്കളുമായ അബ്ദുള്‍ കരീം, കമലോത്ഭവന്‍, ജോര്‍ജ് കുട്ടി എന്നിവരില്‍ നിന്നാണ് ഡിസംബര്‍ 27, 28 തീയതികളിലായി 1.24 ലക്ഷം രൂപ കവര്‍ന്നത്. അബ്ദുള്‍ കരീമിന്‍റെ അക്കൗണ്ടില്‍ നിന്നും 80,000 രൂപയും കമലോത്ഭവന്‍റെ അക്കൗണ്ടില്‍ നിന്നും 25,000 രൂപയും ജോര്‍ജ് കുട്ടിയുടെ അക്കൗണ്ടില്‍ നിന്നും 19,000 രൂപയുമാണ് തട്ടിപ്പു സംഘം കവര്‍ന്നത്. വിവരമറിഞ്ഞു രണ്ടു ദിവസത്തിനുള്ളില്‍ ബാങ്ക് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും അവരത് മുക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം പരാതി പരിഹരിക്കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മൂവരും. എസ്.ബി.ടിയുടെ മടത്തറ, കടയ്ക്കല്‍ ബ്രാഞ്ചുകളിലെ അക്കൗണ്ടുകളില്‍ നിന്നാണ് പണം കവര്‍ന്നത്. വിവിധ പര്‍ച്ചേസുകളിലായാണ് പണം പോയതെന്നാണ് ബാങ്ക് അധികൃതര്‍ ഇവരോടു പറഞ്ഞത്. ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും പോലീസിനെ അറിയിക്കാതിരുന്ന ബാങ്ക് അധികൃതരുടെ നടപടിയില്‍ ദുരൂഹതയുള്ളതായി മൂവരും പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.