ഡിജിപിയായി സ്ഥാനക്കയറ്റം; അന്വേഷണത്തില്‍ നിന്ന് സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡി

തിരുവനന്തപുരം: ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് എസ്.പി ആര്‍ സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ .ശങ്കര്‍ റെഡ്ഡി. സുകേശന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആളാണെന്നാണ് കാരണമായി ശങ്കര്‍ റെഡ്ഡി ചൂണ്ടിക്കാട്ടുന്നത്. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിജിലന്‍സ് മേധാവിയായി കഴിഞ്ഞ സര്‍ക്കാര്‍ ശങ്കര്‍റെഡ്ഡിയെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേല്‍ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ഗണനാക്രമം മറികടന്ന് റെഡ്ഡിയുടെ എ.ഡി.ജി.പി. തസ്തിക ഉയര്‍ത്തി ഡിജിപി ആക്കി വിജിലന്‍സ് മേധാവി ആക്കിയ ആരോപണമാണ് സുകേശന്‍ അന്വേഷിക്കുന്നത്.  കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറിച്ച് കടത്തിയ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് ശങ്കര്‍റെഡ്ഡി നല്‍കി എന്നായിരുന്നു ആരോപണം. ലോകായുക്തയ്ക്ക് റെഡ്ഡി നല്‍കിയ ഈ റിപ്പോര്‍ട്ടിന് പ്രതിഫലമായാണ് വിജിലന്‍സ് മേധാവി ആക്കിയതെന്നാണ് ഹര്‍ജിയിലെ മുഖ്യ ആരോപണം. റെഡ്ഡിയുടെ നിയമനത്തില്‍ അപാകം ഇല്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. ഈ നിലപാട് തള്ളിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Comments are closed, but trackbacks and pingbacks are open.