തെലുങ്ക് പ്രണയ ചിത്രത്തില്‍ അന്ധയായി ഭാമ

തെലുങ്ക് പ്രണയ ചിത്രമായി ഒരുങ്ങുന്ന രാഗയില്‍ അന്ധയായി ഭാമ. സമ്പന്നയായ ഭാമയുടെ കഥാപാത്രം കാഴ്ച ശക്തിയില്ലാത്ത ഒരു ദരിദ്ര യുവാവിനെ പ്രണയിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 1950 കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിനായുള്ള തയാറെടുപ്പിനായി നിരവധി സ്ഥാപനങ്ങള്‍ ഭാമ സന്ദര്‍ശിച്ചിരുന്നു.ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നും ഒരു ബ്രേക്കെടുത്ത ശേഷമേ അടുത്ത ചിത്രത്തിലേക്കുള്ളൂവെന്നും ഭാമ പറയുന്നു.

Comments are closed, but trackbacks and pingbacks are open.