മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് മുലായം സിങ് യാദവ്

ലഖ്‌നൗ: മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. അഖിലേഷ് ബിജെപിയുമായും മറ്റ് പാര്‍ട്ടി ശത്രുക്കളുമായും ഉല്ലസിച്ച് നടക്കുകയാണ്. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അഖിലേഷിനെതിരെ ജനങ്ങളുടെ പിന്തുണ തേടും. അഖിലേഷിനെ തിരുത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അയാള്‍ തന്‍റെ തെറ്റ് മനസിലാക്കുന്നില്ലെന്ന് മുലായം പറഞ്ഞു. ലഖ്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമാജ് വാദി പാര്‍ട്ടി മുസ്ലീം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തിലാണ് അഖിലേഷ് സംസാരിക്കുന്നതെന്നും മുലായം പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അംഗീകരിക്കും. സൈക്കിള്‍ ചിഹ്നം ലഭിക്കുന്നതിനായി നിയമ പോരാട്ടം നടത്തുമെന്നും മുലായം വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.