കടങ്കഥയില്‍ വിനയ് ഫോർട്ട്

നവാഗതനായ സെന്തിൽ രാജന്‍റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് വിനയ് ഫോർട്ട്. കടങ്കഥ എന്നാണ് ചിത്രത്തിന്‍റെ പേര്. ഗിരി എന്നാണ് വിനയുടെ കഥാപാത്രത്തിന്‍റെ പേര്. വിനയ്ക്ക് ഒപ്പം ജോജുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ബാച്ചിലറായ ക്ലീറ്റസ് എന്ന കഥാപാത്രമാണ് ജോജുവിന്‍റെത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രണ്ട് വ്യക്തികളുടെ കഥയാണ് ചിത്രം പറയുന്നത്. രഞ്ജി പണിക്കർ,​ റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ. നിരവധി ഹാസ്യ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാവും.

Comments are closed, but trackbacks and pingbacks are open.