ഒരു പെണ്ണു കാണല്‍ കഥ ട്രെയിലർ പുറത്തിറങ്ങി

തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പെല്ലി ചൂപുലുവിന്‍റെ മൊഴിമാറ്റ പതിപ്പായ ഒരു പെണ്ണു കാണല്‍ കഥ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു പെണ്ണുകാണൽ ചടങ്ങിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തരുൺ ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെക്കുന്നത് സുനിൽ എകെ ആണ്. വിജയ് ദേവരകൊണ്ട, റിഥു വർമ, വിവേക് സാഗര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.