സോളാര്‍ റിപ്പോര്‍ട്ട്: “ഉമ്മന്‍ചാണ്ടിയെ അനാവശ്യമായി ക്രൂശിക്കുന്നു”-മുസ്ലിംലീഗ്

0

മലപ്പുറം: സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുസ്ലിംലീഗ് രംഗത്ത്. ഉമ്മന്‍ചാണ്ടിയെ അനാവശ്യമായി ക്രൂശിക്കുകയാണെന്നും ചില സാഹചര്യതെളിവുകള്‍ മാത്രം ചൂണ്ടിക്കാട്ടി പ്രമുഖ നേതാക്കളെ അനാവശ്യമായ അപമാനിക്കുന്ന നടപടി ശരിയല്ലെന്നും ഇന്നു മലപ്പുറത്തു ചേര്‍ന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
സോളാര്‍ റിപ്പോര്‍ട്ട് പൊതുജനത്തിനിടയില്‍ യു.ഡി.എഫിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്നതിന്‍റെ സൂചനകളാണു പ്രതിപക്ഷംനേതാവിന്‍റെ പടയൊരുക്കം ജാഥയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ ജനപങ്കാളിത്തണമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു .സോളാറിന്‍റെ അടിസ്ഥാനം ചില കത്തുകളും പിന്നെ ഫോണ്‍കോളുകളുമാണ്. എന്നാല്‍ വിവിധ കത്തുകള്‍ ഉണ്ടായിരിക്കെ ഇതിലെ ഒരുകത്ത് മാത്രം ആധാരമാക്കി റിപ്പോര്‍ട്ട് നല്‍കിയ നടപടി ശരിയല്ല. വിഷയത്തില്‍ കമ്മീഷന്റെ ഭാഗത്തു പിഴവുണ്ടായിട്ടുണ്ട്. ഇതിനു പുറമെ അഴിമതിയാണു ചൂണ്ടിക്കാട്ടുന്നതെങ്കില്‍ ഇക്കാര്യത്തെ കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നേയില്ല. ഇതിനാല്‍ തന്നെ സോളാര്‍റിപ്പോര്‍ട്ടിനെതിരെ ശക്തമായി മുന്നേട്ടുപോകണമെന്ന അഭിപ്രായമാണു സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത്.
ഒരു കത്തില്‍ ഉമ്മന്‍ചാണ്ടി പിതാവാണെന്നു പറയുകയും മറ്റൊന്നില്‍ മറ്റൊരു രീതിയില്‍ പറയുകയും ചെയ്യുന്നത് വിശ്വാസയോഗ്യമല്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിനെ ആധാരമാക്കിയാണു തെയ്യാറാക്കിയതെങ്കില്‍ ഇക്കാര്യങ്ങളും പരിശോധിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും ഉണ്ടായില്ല.
അതേ സമയം കമ്മീഷനെ നിയോഗിച്ചത് യു.ഡി.എഫ് സര്‍ക്കാറാണെന്ന് ചൂണ്ടിക്കാട്ടി ക്രൂഷിക്കുന്നതില്‍ അര്‍ഥമില്ല. തങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാനല്ല കമ്മീഷനെ നിയോഗിച്ചത്. കൂടിയാലോചനകളില്ലാതെയാണു നിയമിച്ചത്. ഇതിനാല്‍ തന്നെ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave A Reply

Your email address will not be published.