ഭാഷ അറിയാത്ത രാജ്യത്ത് ചെന്നാല്‍ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല; ഗൂഗിള്‍ പിക്സള്‍ ബഡ്സ് വിപണിയില്‍

0

സ്മാര്‍ട്ട് ഹെഡ്ഫോണ്‍ ഗൂഗിള്‍ പിക്സള്‍ ബഡ്സ് ഗൂഗിള്‍ റീടെയ്ല്‍ സൈറ്റില്‍ നിന്ന് വാങ്ങാം. ഭാഷ അറിയാത്ത രാജ്യത്ത് ചെന്നാലും ബുദ്ധിമുട്ടേണ്ടി വരില്ല. തര്‍ജ്ജമ ചെയ്ത് തരാന്‍ ഗൂഗിള്‍ പിക്സല്‍ ബഡ്സ് ഉണ്ട്. ഗൂഗിള്‍ സൈറ്റില്‍ ബുക്ക് ചെയ്ത് കാത്തിരുന്നാല്‍ മതി ഇനി.
നിരവധി പരീക്ഷണങ്ങളുമായി ഒക്ടോബറിലാണ് പിക്സല്‍ ബഡ്സ് ഗൂഗിള്‍ പു റത്തിറക്കിയത്. പിക്സല്‍ ബഡ്സ് ചെവിയില്‍ തിരുകി സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷയുള്ള രാജ്യത്ത് ചെന്നാല്‍ ഭാഷ അറിയില്ലെങ്കിലും ആളുകളുമായി ഇടപെടാം. ഇയര്‍ ബഡില്‍ അമര്‍ത്തി സംസാരിച്ചാല്‍ തത്സമയം തര്‍ജ്ജമ ചെയ്ത് സ്പീക്കറിലൂടെ കേള്‍വിക്കാരനില്‍ എത്തിക്കും. കേള്‍വിക്കാരന്റെ മറുപടി തര്‍ജ്ജമ ചെയ്ത് നമ്മുടെ ഭാഷയില്‍ തിരിച്ചുമെത്തിക്കും. 39 ഭാഷകള്‍ ഇങ്ങനെ തര്‍ജ്ജമ ചെയ്യാം. ഇതൊന്നും പോരാതെ, പാട്ട് കേള്‍ക്കാനും, മാപ്പിലൂടെ വഴി പറഞ്ഞു തരാനുമെല്ലാം സഹായിക്കും. ഡ്രൈവ് ചെയ്യുന്പോള്‍ ഉള്ള ഇത്തരം ബുദ്ധിമുട്ടുകളും ബഡ്സില്‍ ഒന്നമര്‍ത്തിയാല്‍ ഒഴിവാക്കാം. സ്പീച്ച് റെക്കഗ്നിഷേന്‍, മെഷീന്‍ ട്രാന്‍സിലേഷന്‍, വെയ്റബിള്‍ ടെക്നോളജി എന്നിവയുടെ മിശ്രണമാണ് ഗൂഗിള്‍ പിക്സല്‍ ബഡ്സില്‍ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 7.0 മുതലുള്ള ഉപകരണങ്ങള്‍ക്കൊപ്പം വളരെ എളുപ്പത്തില്‍ പെയര്‍ ചെയ്യാം. ബഡ്സ് ബ്ലൂടൂത്ത് ആണെങ്കിലും പൂര്‍ണമായും വയര്‍ലസ് സംവിധാനമല്ല. ബ്ലാക്ക്, വൈറ്റ്, കിന്‍ഡ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. ഗൂഗിള്‍ ഈ വര്‍ഷം പുറത്തിറക്കിയ ഉപകരണങ്ങളില്‍ ഏറ്റവും ഉപയോഗപ്രദമാണ് ഗൂഗിള്‍ പിക്സല്‍ ബഡ്സ് എന്നാണ് ടെക് ലോകത്തെ വര്‍ത്തമാനം.

Leave A Reply

Your email address will not be published.