വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

0

പത്തനംതിട്ട: വൃശ്ചിക പുലരിയില്‍ ശബരീശ ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ 3ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ സന്നിധാനം ശരണ മന്ത്ര മുഖരിതമായി. വ്രതാനുഷ്ടാനത്തിന്റെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല കാല ത്തിന് ഇതോടെ തുടക്കമായി. പുലര്‍ച്ചെ 3 ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രിയില്‍ നിന്ന് അനുവാദം വാങ്ങി ശ്രീകോവില്‍ നടതുറന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തി.
നിര്‍മാല്യത്തിന് ശേഷം ഉഷപൂജ നടന്നു. മണ്ഡലകാലത്ത് ഉഷപൂജക്ക് ശേഷം നടക്കുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 മണിവരെ നീളും. ഉച്ചപൂജക്ക് ശേഷം 1 മണിയോടെ നടയടക്കും. മൂന്ന് മണിയോടെ വീണ്ടും നട തുറക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം പുഷ്പാഭിഷേകമുണ്ടാകും. 10 മണിക്കാണ് അത്താഴ പൂജ. തുടര്‍ന്ന് 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മാളികപ്പുറത്തും മണ്ഡലകാലത്ത് പ്രത്യേക പൂജകളുണ്ട്.
വൃശ്ചിക പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകളോളം കാത്തുനിന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിരുന്നു.

Leave A Reply

Your email address will not be published.