ഇന്ത്യ-ശ്രീലങ്ക പോരാട്ടം :ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടം

0

ശ്രീലങ്കക്കെതിരായ ഒന്നാം ദിവസം രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രഹാനെ, അശ്വിന്‍ എന്നിവരാണ് ഇന്ന് കൂടാരം കയറിയത്. ഷങ്കക്കാണ് രണ്ട് വിക്കറ്റും. കേവലം അമ്പത് റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം എന്ന പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യ. 38 റണ്‍സുമായി പൊരുതുന്ന പുജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. നാല് റണ്‍ വീതമാണ് രഹാനെയും അശ്വിനും നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍ എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്.

Leave A Reply

Your email address will not be published.