ആരാധകരെ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
പതിനായിരക്കണക്കിന് കാണികളുടെ പിന്തുണയുണ്ടായിട്ടും അവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. ഒത്തിണക്കം കാട്ടാത്തതും ഫിനിഷിങിലെ പാളിച്ചകളുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായതെന്ന് ആരാധകര്‍ പറയുന്നു.