“ഏഴ് കുട്ടികളും ബാല‍ന്‍ഡി ഓറും വേണമെന്നാണ് ആഗ്രഹം”- ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

0

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്‍റെ പുതിയൊരു ആഗ്രഹം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഏഴ് എന്ന നമ്പറിനോടുള്ള തന്‍റെ പ്രിയം ആവര്‍ത്തിച്ച റോണോ തനിക്ക് ഏഴ് വീതം കുട്ടികളും ബാല‍ന്‍ഡി ഓറും വേണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു ഫ്രഞ്ച് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഏഴിനോടുള്ള പ്രിയം ആവര്‍ത്തിച്ചത്. 7 എന്ന ജേഴ്സി നമ്പറില്‍ ഇതിനോടകം തന്നെ ഒരുപാട് മികച്ച പ്രകടനവും റെക്കോര്‍ഡും നേടിയ താരത്തിന് ഇനി വിരമിക്കുന്നതിന് മുമ്പ് ഒരു ആഗ്രഹം കൂടിയുണ്ട്. ഏഴ് കുട്ടികളും ഏഴ് ബാലന്‍ ഡി ഓറും നേടണമെന്നാണത്. നാല് ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുള്ള റോണോക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് നാലാമതൊരു കുഞ്ഞും പിറന്നത്. അതിന്റെ ചിത്രങ്ങള്‍ താരം പുറത്തുവിട്ടിരുന്നു. ഡിസംബറില്‍ ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ റയലിന് ലാ ലീഗ കിരീടവും ചാമ്പ്യന്‍സ് ലീഗും നേടിക്കൊടുത്ത റോണോക്ക് തന്നെയാണ് സാധ്യത കൂടുതല്‍. ബാഴ്സലോണയുടെ ലയണല്‍ മെസിയും സാധ്യതാ പട്ടികയിലുണ്ട്.മെസി ബാലന്‍ ഡി ഓര്‍ നേടുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബാലന്‍ ഡി ഓര്‍ പുരസ്കാര നേട്ടത്തില്‍ മെസി തന്നെയാണ് റോണോയെക്കാള്‍ മുന്നില്‍. അഞ്ച് തവണയാണ് മെസി പുരസ്കാരം നേടിയിട്ടുള്ളത്.

Leave A Reply

Your email address will not be published.