ജാ​ഗ്വ​റി​ല്‍ മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ വി​പ്ല​വം

0

പു​തി​യ ജാ​ഗ്വ​ര്‍ എ​ഫ്​പെ​യ്​സ് വി​പ​ണി​യി​ലേ​ക്ക് എ​ത്തു​മ്ബോ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ പു​തു​മ​ക​ളോ​ടൊ​പ്പം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ല്‍ അ​ത് ലോ​ഞ്ചു ചെ​യ്തു​കൊ​ണ്ട് ജെ​എ​ല്‍ആ​ര്‍ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ലോ​ഞ്ചി​ന് മു​ന്നോ​ടി​യാ​യി മും​ബൈ​യി​ല്‍ സ്ഥാ​പി​ച്ച 18 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ബീ​ക്ക​ണി​നു മു​ന്നി​ല്‍ പ്ര​ത്യേ​ക​മാ​യി തീ​ര്‍ത്ത റാം​പി​ലൂ​ടെ പ്ര​ശ​സ്ത ഫോ​ര്‍മു​ല വ​ണ്‍ മോ​ട്ടോ​ര്‍ റേ​യ്​സി​ങ് ചാം​പ്യ​ന്‍ ന​രേ​യ​ന്‍ കാ​ര്‍ത്തി​കേ​യ​ന്‍ എ​ഫ്​പെ​യ്​സ് ഓ​ടി​ച്ചു ക​യ​റ്റി​യാ​ണ് വാ​ഹ​നം ഇ​ന്ത്യ​ന്‍ നി​ര​ത്തി​ന് സ​മ്മാ​നി​ച്ച​ത്.
സാ​ധാ​ര​ണ ജാ​ഗ്വ​ര്‍ പോ​ല​യ​ല്ല ഇ​ത്, മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ ജാ​ഗ്വ​ര്‍ എ​ഫ്​പെ​യ്​സാ​ണ്.. പ്രാ​ദേ​ശി​ക​മാ​യി നി​ര്‍​മി​ക്കു​ന്ന പു​തി​യ 2018 ജാ​ഗ്വ​ര്‍ എ​ഫ്​പെ​യ്​സി​ന്‍റെ എ​ക്​സ്​ഷോ​റൂം വി​ല 60.02 ല​ക്ഷം രൂ​പ​യാ​ണ്. പൂ​നെ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ്രാ​ദേ​ശി​ക​മാ​യി എ​ഫ്​പെ​യ്​സി​നെ നി​ര്‍​മി​ക്കാ​നു​ള്ള ജാ​ഗ്വ​റി​ന്‍റെ തീ​രു​മാ​ന​മാ​ണ് എ​സ്​യു​വി​യു​ടെ വി​ല കു​ത്ത​നെ കു​റ​യാ​നു​ള്ള കാ​ര​ണ​മാ​ക്കി​യ​ത്.
പൂ​ര്‍ണ​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ടു​ന്ന എ​ഫ്​പെ​യ്​സി​നെ അ​പേ​ക്ഷി​ച്ച്‌ 20 ല​ക്ഷം രൂ​പ വി​ല​ക്കു​റ​വി​ലാ​ണ് പ്രാ​ദേ​ശി​ക​മാ​യി അ​സം​ബി​ള്‍ ചെ​യ്തു​ള്ള എ​ഫ്​പെ​യ്​സ് 2.0 ലി​റ്റ​ര്‍ പ്രെ​സ്റ്റീ​ജ് പ​തി​പ്പ് എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ 2018 എ​ഫ്​പെ​യ്​സി​ന്‍റെ 20d AWD പ്രെ​സ്റ്റീ​ജ് പ​തി​പ്പി​നെ മാ​ത്ര​മാ​ണ് ടാ​റ്റ​യ്ക്ക് കീ​ഴി​ലു​ള്ള ജാ​ഗ്വ​ര്‍ ലാ​ന്‍ഡ്​റോ​വ​ര്‍ പ്രാ​ദേ​ശി​ക​മാ​യി നി​ര്‍​മി​ക്കു​ന്ന​ത്.
കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍ന്ന എ​ഫ്​പെ​യ്​സ് 30d പ​തി​പ്പി​ന്‍റെ ഉ​ത്പാ​ദ​നം ജാ​ഗ്വ​ര്‍ നി​ര്‍ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം വ​രും ഭാ​വി​യി​ല്‍ 30d പ​തി​പ്പി​നെ​യും എ​ഫ്​പെ​യ്​സി​ല്‍ ജാ​ഗ്വ​ര്‍ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് ക​മ്ബ​നി പ​റ​യു​ന്ന​ത്. ര​ണ്ടു ലി​റ്റ​ര്‍ പെ​ട്രോ​ള്‍, മൂ​ന്നു ലി​റ്റ​ര്‍ ഡീ​സ​ല്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ക്കു പു​റ​മെ 3 ലി​റ്റ​ര്‍ സൂ​പ്പ​ര്‍ ചാ​ര്‍ജ്ഡ് പെ​ട്രോ​ള്‍ എ​ന്‍ജി​നും എ​ഫ്പെ​യ്​സി​ലു​ണ്ടാ​കും.
ത​ങ്ങ​ളു​ടെ ആ​ദ്യ പെ​ര്‍ഫോ​മ​ന്‍സ് എ​സ്​യു​വി​ക്കു വി​പ​ണി​യി​ല്‍ മി​ക​ച്ച സ്വീ​കാ​ര്യ​ത നേ​ടാ​നാ​വു​മെ​ന്നാ​ണ് ക​മ്ബ​നി​യു​ടെ പ്ര​തീ​ക്ഷ. എ​ഫ് ടൈ​പ്പി​ല്‍ നി​ന്നു പ്ര​ചോ​ദി​ത​മാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത എ​ഫ്പെ​യ്​സി​ന്‍റെ അ​ക​ത്ത​ള​ത്തി​ല്‍ 10 നി​റ​ങ്ങ​ളു​ടെ സാ​ധ്യ​ത​യോ​ടെ ഇ​ന്‍റീ​രി​യ​ര്‍ മൂ​ഡ് ലൈ​റ്റി​ങ്ങും ജാ​ഗ്വ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. ആം​ഗ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു തു​റ​ക്കു​ന്ന ടെ​യി​ല്‍ ഗേ​റ്റാ​ണു കാ​റി​ലെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ര​ണ്ടു ലി​റ്റ​ര്‍ ഡീ​സ​ല്‍ എ​ന്‍ജി​നു​ള്ള മോ​ഡ​ലി​ല്‍ ഓ​പ്ഷ​ന്‍ വ്യ​വ​സ്ഥ​യി​ലും മൂ​ന്നു ലി​റ്റ​ര്‍ എ​ന്‍ജി​നു​ള്ള കാ​റു​ക​ളി​ല്‍ സ്റ്റാ​ന്‍ഡേ​ഡ് വ്യ​വ​സ്ഥ​യി​ലു​മാ​കും ജ​സ്റ്റ​ര്‍ ടെ​യി​ല്‍ഗേ​റ്റ് ന​ല്‍കു​ക. പി​ന്‍ ഫ്​ളാ​ങ്കി​നു താ​ഴെ കാ​ല്‍ വ​ച്ചാ​ല്‍ ത​നി​യെ തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ടെ​യി​ല്‍ ഗേ​റ്റി​ന്‍റെ രൂ​പ​ക​ല്‍പ്പ​ന.
മൂ​ന്നു ലി​റ്റ​ര്‍ എ​ന്‍ജി​നോ​ടെ വി​ല്‍പ്പ​ന​യ്ക്കു​ള്ള കാ​ര്‍ സ്റ്റ​ണ്ണി​ങ് സീ​ഷ്യം ബ്ലൂ, ​റീ​ഗ​ല്‍ ഹാ​ലി​കോ​ണ്‍ ഗോ​ള്‍ഡ് നി​റ​ങ്ങ​ളി​ലാ​ണു ല​ഭി​ക്കു​ക. കൂ​ടാ​തെ റോ​ഡി​യം സി​ല്‍വ​ര്‍, അ​ള്‍ട്ടി​മേ​റ്റ് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ലും ഫ​സ്റ്റ് എ​ഡി​ഷ​ന്‍ വി​ല്‍പ്പ​ന​യ്ക്കു​ണ്ടാ​കും.

Leave A Reply

Your email address will not be published.