ജിഷ്‍ണു പ്രണോയ് കേസ്; ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് സി.ബി.ഐ

0

‌ജിഷ്‍ണു പ്രണോയ് കേസില്‍ നിലപാട് ആവര്‍ത്തിച്ച് സി.ബി.ഐ. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ‌ജിഷ്‍ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ തന്നെ സിബിഐ വ്യക്തമാക്കിയിരുന്നു. കേസുകളുടെ ബാഹുല്യം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന് സി.ബി.ഐ നല്‍കിയ വിശദീകരണം. മാത്രവുമല്ല സിബിഐ അന്വേഷിക്കാന്‍ മാത്രം പ്രധാന്യം കേസിനില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. ഇത്തരം കേസുകള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതാണെന്ന് സുപ്രീംകോടതി വരെ കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് സിബിഐ പുതിയ വിശദീകരണം നല്‍കിയതെന്നത് പ്രസക്തമാണ്. ‌ജിഷ്‍ണുവിന്റെ അമ്മ മഹിജയാണ് കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിജിപി ലോക്‍നാഥ് ബെഹ്റ മന്ത്രിസഭക്ക് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സിബിഐ കേസെടുക്കാനാവില്ലെന്ന കര്‍ശന നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
‌ജിഷ്‍ണു പ്രണോയ് കേസ് അന്വേഷിക്കാന്‍ ആവില്ലെന്ന സിബിഐ നിലപാട് ദുഃഖകരമാണെന്ന് അമ്മ മഹിജ. ഈ നിലപാട് തിരുത്താന്‍ സിബിഐ തയ്യാറാകണം. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഹിജ പറഞ്ഞു.

Leave A Reply

Your email address will not be published.