പത്തു വയസുകാരിയെ പീഡിപ്പിച്ചു : 65 കാരനുള്പ്പെട്ട മൂന്നംഗ സംഘം പോലീസ് കസ്റ്റഡിയില്‍
ഭോപ്പാല്‍: പത്തുവയസുകാരിയായ ഭോപ്പാല്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 65 കാരന് ഉള്‍പ്പെട്ടെ മൂന്നംഗ സംഘം ചേര്‍ന്ന് മൂന്നു മാസങ്ങളോളമാണ് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് അതിക്രൂരത നടന്നത്.
സംഭവത്തില്‍ 65കാരനായ വാച്ച്മാന് നാന്‍ഹു ലാല്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റു ചെയ്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെക്കൂടാതെ 45 കാരനായ ഗോകുല്‍ പന്‍വാല, 36 കാരനായ ഗ്യാനേന്ദ്ര പണ്ഡിറ്റ് എന്നിവരാണ് പെണ്‍കുട്ടിയെ അരുംക്രൂരതയ്ക്ക് ഇരയാക്കിയത്. മൂവരെയും തെളിവെടുപ്പിനായി വീട്ടിലേയ്ക്ക് എത്തിച്ചപ്പോള്‍ രോഷാകുരായ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഗോകുല്‍ പാന്‍കട നടത്തിവരികയാണ്. ഗ്യാനേന്ദ്ര ഡ്രൈവറാണ്. പെണ്‍കുട്ടി താമസിച്ചിരുന്ന അതേ പ്രദേശത്ത് തന്നെയാണ് മൂവരും താമസിച്ചു വന്നിരുന്നത്. സുമന് പാണ്ഡ്യ എന്ന ആളാണ് ഇവര്‍ക്കായി സ്ഥലം ഒരുക്കിക്കൊടുത്തത്.
സുമന് പാണ്ഡ്യയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോക്ലേറ്റ് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സുമന് വീട്ടിലേയ്ക്ക് എത്തിച്ചത്. ക്രൂര പീഡനത്തിന് ശേഷം പുറത്തു പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് പല തവണ ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയേയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പെണ്‍കുട്ടിക്ക് ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കാര്യം ചോദിക്കുമ്പോഴാണ് അതിക്രൂരത പുറത്താകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂട്ടമാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.