ഹോണ്ടയുടെ പുതിയ മോഡല്‍ ഹോണ്ട ഗ്രാസിയ പുറത്തിറക്കി

0

തൃശൂര്‍: ഹോണ്ടയുടെ പുതിയ സ്കൂട്ടറായ ഗ്രാസിയ തൃശൂരില്‍ പുറത്തിറക്കി. ഗരുഡ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജോണ്‍സ് ഹോണ്ട സി.ഇ.ഒ. ജോണ്‍ തയ്യില്‍, ട്രിച്ചൂര്‍ ഹോണ്ട എം.ഡി. രാജേഷ് ജോണ്‍, ചെയര്‍മാന്‍ രാജു, ശ്രീവരി ഹോണ്ട എം.ഡി. വെങ്കിടാചല്‍ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. നഗരകേന്ദ്രീകൃത ഉപയോഗം ലക്ഷ്യം വച്ചുള്ള ഹോണ്ട ഗ്രാസിയയ്ക്ക് ഷോറൂം വില 61,563 രൂപയാണ്. 50 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന സ്കൂട്ടറില്‍ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീറ്റിനു താഴെ 18 ലിറ്റര്‍ സംഭരണ സ്ഥലം, സീറ്റി റിലീസ് ബട്ടനുള്ള ഫോര്‍ ഇന്‍ വണ്‍ ലോക്ക്, ടെലിസ്കോപ്പിക് മുന്‍ സസ്പെന്‍ഷന്‍, കോംബി ബ്രേക്ക് തുടങ്ങിയവ മുഖ്യ ഫീച്ചറുകളാണ്. 124.9 സി.സിയാണ് കരുത്ത്. മൂന്നു മോഡലുകളാണുള്ളത്.

Leave A Reply

Your email address will not be published.