വെളിച്ചെണ്ണയ്ക്കും സ്വര്‍ണത്തിനും വിലകൂടി
വെളിച്ചെണ്ണ, കൊപ്ര ക്വിന്റലിന് 500 രൂപ വീതം വിലകൂടി. നാളികേരത്തിന്റെ ഉല്പാദനകുറവാണ് വില ഉയരാന്‍ ഇടയാക്കിയത്. പിണ്ണാക്ക് ക്വിന്റലിന് 100 മുതല്‍ 400 രൂപവരെ വിലകൂടി. തമിഴ്നാട്ടില്‍ നിന്നും കൊപ്ര, വെളിച്ചെണ്ണ, നാളികേരം വരവ് കുറഞ്ഞതും കേരോല്‍പന്നങ്ങള്‍ക്ക് ഡിമാന്റ് ഉയര്‍ത്തി.
ശബരിമല സീസണായതോടെ നാളികേരത്തിന് നല്ല ഡിമാന്റായി. ഒന്നിലധികം നാളികേരമാണ് അയ്യപ്പഭക്തര്‍ ശബരിമലക്ക് പോകും മുമ്പ്ശേഖരിക്കുന്നത്.
വാരാന്ത്യവില വെളിച്ചെണ്ണ മില്ലിങ് കൊച്ചി ക്വിന്റലിന് 18400 രൂപ, തയാര്‍ 17600, കൊപ്ര 13200-11825 രൂപ, പിണ്ണാക്ക് എക്സ്പെല്ലര്‍ ക്വിന്റലിന് 2700, റോട്ടറി 3400 രൂപ, വെളിച്ചെണ്ണ കോഴിക്കോട് 19600 ല്‍ നിന്ന് 20400 ആയും ആലപ്പുഴയില്‍ 17900 ല്‍ നിന്ന് 18200 ആയും തൃശൂരില്‍ 17000 ത്തില്‍ നിന്ന് 17100 ആയും വിലകൂടി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തി. പവന് 240 രൂപയാണ് വ്യാപാരികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.100 മില്ലിഗ്രാം) 1285 ഡോളറില്‍ നിന്ന് 1293 ഡോളറായി വില ഉയര്‍ന്നു.
എട്ട് ഡോളര്‍ വില ഉയര്‍ന്നപ്പോഴാണ് മുംെബെ ബുള്ളിയന്‍ ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ ഉയര്‍ത്തിയത്. രൂപയുടെ മൂല്യം 65 രൂപ 17 െപെസയില് നിന്ന് 65 രുപ ഒരു െപെസയായി അല്‍പ്പം മെച്ചപ്പെട്ടു. വാരാന്ത്യവില സ്വര്‍ണം പവന് 22360 രൂപ. ഗ്രാമിന് 2795.
മറ്റുള്ളവ
ചുക്ക് മീഡിയം ക്വിന്റലിന് 12500-ബെസ്റ്റ് ചുക്ക് 13500, അടക്ക 21000-22000, മഞ്ഞള്‍ 11500, വറ്റല്‍ മുളക് 6800-15000, പഞ്ചസാര 4100, ജാതിക്ക തൊണ്ടന് 170, തൊണ്ടില്ലാത്തത് 310, ജാതിപത്രി ചുവപ്പ് 400, മഞ്ഞ 650, അരി പച്ച 2100-2450, പുഴുക്കലരി ജയ 3600-3700 രൂപയില്‍ വില മാറ്റമില്ല.